മുണ്ടക്കയം: ആവേശം അലതല്ലി മലയോരനാട് ഒന്നടങ്കം അഡ്വ. ടോമി കല്ലാനിയെ ഏറ്റെടുത്തു കഴിഞ്ഞുവെന്നതിൻ്റെ തെളിവായി മാറുകയാണ് കൂട്ടിക്കൽ പഞ്ചായത്തിലെ പര്യടനം. രാവിലെ എട്ടു മണിയോടെ പറത്താനത്തെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിരവധി പേരാണ് എത്തിയത്. സ്ത്രീകളടക്കമുള്ളവർ അതിരാവിലെ തന്നെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയതും വ്യത്യസ്ത കാഴ്ചയായി. പറത്താനത്തെ കടകളിൽ പ്രവർത്തകർക്ക് ഒപ്പം ഒരു ഓട്ടപ്രദക്ഷിണം. പിന്നെ ചെറിയൊരു പ്രസംഗം.
40 വർഷമായി വികസനം മുരടിച്ച മണ്ഡലത്തെ കുറിച്ച് പരാമർശിച്ചപ്പോൾ നിലവിലെ ജനപ്രതിനിധിക്കെതിരെ ചെറിയ വിമർശനം. വിമർശനം ചെറുതെങ്കിലും ഭാഷ രൂക്ഷം. സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തിൽ അടുത്ത സ്ഥലത്തേക്ക്. സ്ഥാനാർത്ഥി ചാത്തൻ പ്ലാപ്പള്ളിയിലെത്തിയപ്പോൾ സ്ത്രീകളടക്കമുള്ളവർ കരഞ്ഞു പറഞ്ഞ പരാതി റോഡിനെ കുറിച്ച് തന്നെ. രോഗികളെ പോലും കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിൻ്റെ വിഷമം അവർ പറഞ്ഞപ്പോൾ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന ഉറപ്പ് സ്ഥാനാർത്ഥിയുടെ വക. വിശ്വസിക്കാൻ പറ്റുന്ന ആ ഉറപ്പ് കേട്ടതോടെ അവർക്കും ആശ്വാസം.
തുടർന്ന് പര്യടനം മുണ്ടപ്പള്ളി, ഇളംകാട്, ടോപ്പ്, വല്യേന്ത, വഴി ഏന്തയാർ എത്തി. അവിടെ ഉച്ചഭക്ഷണം പ്രവർത്തകർക്ക് ഒപ്പം. തുടർന്ന് വേഗത്തിൽ തേൻപുഴ, വെട്ടിക്കാനം, കൂട്ടിക്കൽ വഴി ചപ്പാത്തിലെത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ പര്യടനം സമാപിപ്പിച്ച് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറയിലേക്ക് പോകുമ്പോൾ കൂട്ടിക്കലിൻ്റെ ഉറപ്പ്... കല്ലാനി തങ്ങളുടെ ചങ്കും ചങ്കിടിപ്പുമാണെന്ന്...
Content by election committee
0 Comments