Latest News
Loading...

ജനപ്രതിനിധിയായ ഷോൺ തെറ്റിദ്ധാരണ പരത്തുന്നു. ജോയി ജോർജ്ജ്


കൈപ്പള്ളിയിൽ എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിന് കാരണമായ ഇന്നോവ കാർ തന്റെ വാഹനത്തെയും ഇടിക്കാൻ ശ്രമിച്ചതായി സിപിഎം ജില്ലാ കമ്മറ്റിയംഗം ജോയി ജോർജ്ജ് ഡവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവായതെന്നും ജോയി ജോർജ്ജ് പറഞ്ഞു.

സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയാണുണ്ടായത്. സ്കൂട്ടർ യാത്രികർ മദ്യപിച്ചെന്ന് ആരോപിച്ചത് ശുദ്ധകളവാണ്. അതേസമയം, ഇന്നോവ കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായാണ് സംശയം. നാട്ടുകാരെ ചേർത്ത് അപകടത്തിൽപെട്ടവരെ വാഹനത്തിൽ കയറ്റി എന്നത് തെറ്റാണ്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോവുകയാണുണ്ടായത്.

പരാജയഭീതിയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോയി പറഞ്ഞു. അടിവാരം ഭാഗത്ത് പെരുംതേനീച്ചയെ ഇളക്കിവിട്ട് എൽഡിഎഫ് പ്രവർത്തകർക്ക് തേനീച്ച് കുത്തേറ്റ സംഭവവുമുണ്ടായി വസ്തുതാവിരുദ്ധമായ പ്രസ്താവനക ളിലൂടെ താൻ ചെയ്ത തെറ്റ് ന്യായീകരിക്കാനാണ് ശ്രമിച്ചത്. ജനപ്രതിനിധി എന്ന നിലയിൽ ഷോണ്‍, തന്റെ തിരുത്തണമെന്നും ജോയി ജോർജ്ജ് ആവശ്യപ്പെട്ടു.



|ജനപക്ഷത്തിന്റെ പ്രചാരണത്തിന് പോലീസ് സംരക്ഷണം നല്കണം. അല്ലാത്ത പക്ഷം പരാജയഭീതി പൂണ്ട ജനപക്ഷം, എൽ ഡിഎഫ് പ്രവർത്തകരെ ആക്രമിച്ചേക്കും. യുഡിഎഫിനു നേരെയും ആക്രമണം ഉണ്ടാകാം. അതിനാൽ പോലീസ് പ്രൊട്ടക്ഷനാണ് നല്ലതെന്നും ജോയി ജോർജ്ജ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments