Latest News
Loading...

കടനാട്ടിൽ ഭവന സന്ദർശനവുമായി ജോസ്.കെ.മാണി.

 എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി ഇന്ന് കടനാട് പഞ്ചായത്തിൽ നിരവധി ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.രണ്ട് തവണ ഇവിടെ നിന്നും പാർലമെന്റിലേക്ക് മത്സരിച്ചപ്പോഴും മികച്ച വിജയം നൽകിയ കടനാട് പഞ്ചായത്തിന്റെ ജനകീയ ആവശ്യങ്ങൾ നടപ്പാക്കി നൽകുവാൻ എല്ലാ കഴിവും വിനിയോഗിച്ചിട്ടുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. 

പഞ്ചായത്തിലെ ഞള്ളികുന്ന് പ്രദേശത്ത് വോട്ട് അഭ്യർത്ഥിച്ചെത്തിയ എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയോട് പ്രദേശത്തെ റോഡ്, കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത പ്രദേശ വാസികളോട് റോഡ് നിർമ്മാണവും കുടിവെള്ള പ്രശ്നവും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാമെന്നു ഉറപ്പുനൽകിയാണ് സ്ഥാനാർഥി മടങ്ങിയത്. 

നീലൂർ കുടിവെള്ള പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്
 നീലൂരിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് കമ്പനിയിൽ എത്തി തൊഴിലാളികളുമായി സംവദിച്ചു.മനത്തൂരിൽ പുരുഷ സ്വയം സഹായ സംഘത്തിന്റെ വിളവെടുപ്പ് ഉത്സവത്തിലും പങ്കാളിയായി. വൈകിട്ട് നിരവധി ബൂത്ത് കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു.

Post a Comment

0 Comments