രാമപുരം: ഭരണവിരുദ്ധ വികാരം ഇല്ലാത്ത കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പാണിതെന്ന് ജോസ്.കെ.മാണി പറഞ്ഞു. രാമപുരം പഞ്ചായത്ത് എൽ.ഡി.എഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൺവൻഷനിലെത്തിയ ജോസ്.കെ.മാണിയെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതിയിടത്തുചാലിൽ സ്വീകരിച്ചു. അഡ്വ. പയസ് രാമപുരം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.കെ.സന്തോഷ്കുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ലാലിച്ചൻ ജോർജ്, വി.ജി.വിജയകുമാർ, എം.ടി.ജാന്റിഷ്, ബേബി ഉഴുത്തു വാൽ, ബെന്നി മൈലാ ടൂർ,കെ.എസ്.രാജു, സിബി തോട്ടുപുറം, എം.ആർ.രാജു, സണ്ണി പൊരുന്ന കോട്ട്, എം.എ ജോസ്, ബെന്നി തെരുവത്ത്, അലക്സി തെങ്ങും പള്ളി കുന്നേൽ എന്നിവർ പ്രസംഗിച്ചു.
0 Comments