Latest News
Loading...

ഇടതുകരുത്തിൽജോസ്.കെ.മാണിയുടെ പത്രികാസമർപ്പണം

പാലാ: നിയമസഭയിലേക്കുള്ള കന്നി അങ്കത്തിന് കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി ഇന്ന് പാലായിൽ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.  12.15-ന് ഉപ വരണാധികാരി ളാലം ബി.ഡി.ഒ. ഷൈൻമോൻ ജോസഫ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

കേരള കോൺ ( എം) സ്ഥാനാർത്ഥിയായി മൂന്ന് സെററ് പത്രികകൾ സമർപ്പിച്ചു.
രാവിലെ 11.30 നോടു കൂടി പത്രിക പൂരിപ്പിച്ച് ഒപ്പുവച്ച് മാതാവ് കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങി പിതാവ് കെ.എം മാണിയുടെ ഛായ ചിത്രത്തിനു മുന്നിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് പത്രികാസമർപ്പണത്തിനായി വീട്ടിൽ നിന്നും ഇറങ്ങിയത്.



പാലായിലെ ഇടതുമുന്നണി നേതാക്കളെല്ലാം വീട്ടിൽ എത്തിയിരുന്നു. തോമസ് ചാഴികാടൻ എം .പി.,ലാലിച്ചൻ ജോർജ്, പി.എം.ജോസഫ്, ബാബു.കെ.ജോർജ്, അഡ്വ.സണ്ണി ഡേവിഡ്, ബെന്നി മൈലാട്ടൂർ, ജോസ് കുറ്റിയാനിമററം, ഔസേപ്പച്ചൻ തകിടിയേൽ, പീറ്റർ പന്തലാനി, ഫിലിപ്പ് കുഴികുളം, പ്രൊഫ.ലോപ്പസ് മാത്യു, ജോസ്. ടോം, ആന്റോ പടിഞ്ഞാറേക്കര ,തോമസ് ആൻറണി എന്നിവരോടൊപ്പമാണ് പത്രികാസമർപ്പണത്തിനായി വീട്ടിൽ നിന്നും 11.40 നോടു കൂടി ഇറങ്ങിയത്. 

മറ്റ് നിരവധി ജനപ്രതിനിധികളും നേതാക്കളും എത്തിയിരുന്നു.
12 മണിയോടെ ളാലം ബ്ലോക്ക് ബി.ഡി.ഒ.ഓഫീസിലെത്തിയ ജോസ്.കെ.മാണി സി.പി.എം നേതാവ് ലാലിച്ചൻ ജോർജിനോടും അഡ്വ.സിറിയക് കുര്യനോടും ഒപ്പം ബി.ഡി.ഒ.മുമ്പാകെ 12.15ന് പത്രിക സമർപ്പിച്ചു.

Post a Comment

0 Comments