Latest News
Loading...

പൂഞ്ഞാറില്‍ ജനപക്ഷം തിരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചു


കേരള ജനപക്ഷം (സെക്യൂലര്‍) സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ്ജിനെ പ്രഖ്യാപിച്ചതോടുകൂടി പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഔദ്യോഗിക തുടക്കം കുറിച്ചു. ഇന്നലെ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന പാര്‍ട്ടി നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ്‌ കമ്മറ്റി തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കി 109 അംഗ സ്റ്റിയറിംഗ്‌ കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. 

കേരളത്തിലെ ഏത്‌ നിയോജകമണ്ഡലത്തിനോടും കിടപിടിക്കത്തക്ക വലിയ വികസന മന്നേറ്റമുണ്ടാക്കാന്‍ പൂഞ്ഞാറിലും കഴിഞ്ഞെന്നും വികസന കാഴ്‌ചപാടോടുകൂടി തുടര്‍ന്നും മുന്നോട്ട്‌ പോകുമെന്നും പി.സി. ജോര്‍ജ്ജ്‌ എം.എല്‍.എ. പറഞ്ഞു. പാര്‍ട്ടി മറ്റ്‌ നിയോജകമണ്ഡലങ്ങളില്‍ എടുക്കുന്ന രാഷ്‌ട്രീയ നിലപാടുകള്‍ സംബന്ധിച്ച്‌ മാര്‍ച്ച്‌ മൂന്നാം തീയതി കോട്ടയത്ത്‌ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എഫ്‌. കുര്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗം പ്രൊഫ. ജോസഫ്‌ റ്റി. ജോസ്‌, ജോര്‍ജ്ജ്‌ വടക്കന്‍, കെ.കെ. സുകുമാരന്‍, ഉമ്മന്‍ കൂറ്റനാല്‍, സെബി പറമുണ്ട, ജോയി സ്‌കറിയ, ജോര്‍ജ്ജ്‌ ജോസഫ്‌ കാക്കനാട്ട്‌, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്‌, സജി എസ്‌. തെക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments