Latest News
Loading...

രാത്രിയില്‍ തന്നെ കളം നിറഞ്ഞ് ജോസ് കെ മാണി


കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലുടനീളം ജോസ് കെ മാണിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു. രാത്രി 9 മണിയോടെയാണ് പ്രഖ്യാപനം വന്നതെങ്കിലും രാത്രിയില്‍ തന്നെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി

പാലാ മണ്ഡലത്തിലും നഗരമേഖലകളിലെ അനുവദനീയമായ ഇടങ്ങളിലുമെല്ലാം പല വലിപ്പത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും രാത്രിയില്‍ തന്നെ സ്ഥാപിച്ചു. രണ്ടില ചിഹ്നം ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി ചിത്രവും സ്ഥാപിച്ചിട്ടുള്ളത്. ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായതൊടെ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം ശക്തമാകും. 

മാണി സി കാപ്പന്റെ പ്രാചരണബോര്‍ഡുകളും നേരത്തേ തന്നെ എല്ലായിടത്തും സ്ഥാപിച്ചെങ്കിലും ചിഹ്നം ഉള്‍പ്പെടുത്തിയിട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരെന്നതും ഉടന്‍ പ്രഖ്യാപിക്കും. ഇതോടെ പാലായിലെ തെരഞ്ഞെടുപ്പ് രംഗം ഉഷാറാകും. 

പോയ കാലങ്ങളിലെ തെരഞ്ഞെടുപ്പിനേക്കാളെല്ലാം സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ മല്‍സരമാണ് ഇത്തവണ പാലായില്‍ നടക്കുന്നത്. സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിട്ട കാപ്പന്‍ യുഡിഎഫിനൊപ്പം എംഎല്‍എ സ്ഥാനം നിലനിര്‍ത്താനൊരുങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസിനും ജോസ് കെ മാണിയ്ക്കും ഇത് അഭിമാനപ്പോരാട്ടമാണ്. എല്‍ഡിഎഫിനൊപ്പം ആദ്യ നിയമസഭാ പോരാട്ടത്തിന് കളത്തിലിറങ്ങുമ്പോള്‍ ശക്തിയില്‍ കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കേണ്ടതും അനിവാര്യമാണ്.

Post a Comment

0 Comments