ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെന്ന വ്യാജേന ലോഡ്ജിൽ കഴിഞ്ഞിരുന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദ് (49) ആണ് പിടിയിലായത്. പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ, ക്രൈംബ്രാഞ്ച് ഡിവൈ എസ്പിയെന്ന പേരിൽ ഒരാഴ്ചയായി താമസിച്ചുവരികയായിരുന്നു.
1993-ൽ കെഎപിയിൽ പോലീസുകാരനായിരുന്ന ഇയാളെ സ്വ ഭാവദൂഷ്യത്തെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. പാലായി ലെത്തിയ ഇയാൾ ഒരു യുവാവിന്റെ മൊബൈൽ മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
0 Comments