Latest News
Loading...

ഈസാ മൗലവി അനുസ്മരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: അശൈഖ് കെ എം മുഹമ്മദ് ഈസാ ഫാദിൽ മൻബഈ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും ഓൾ ഇന്ത്യാ ഇമാംസ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയാ തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ചരിത്രത്തിലെ ധീര പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിൻമുറക്കാരാനായ ഈസ മൗലവി നേതൃപാടവവും നെഞ്ചുറപ്പുമുള്ള പണ്ഡിതനായിരുന്നു. 

പണ്ഡിതൻമാർക്കിടയിലെ ഐക്യത്തിനും പരസ്പര ബഹുമാനം നിലനിർത്തുന്നതിനും അദ്ദേഹം ശ്രമിച്ച മഹത് വ്യക്തിയായിരുന്നു ഈസ മൗലവിയെന്ന് മുത്തുക്കോയ തങ്ങൾ പറഞ്ഞു. 

കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികൾ ഭയപ്പെടുത്തി കീഴ്പ്പെടുത്തിയും, പ്രലോഭനങ്ങൾ നൽകി യും സമുദായത്തെ വിലയ്ക്ക് എടുക്കുകയാണ്. ഈസ മൗലവി കാലഘട്ടത്തിൻ്റെ പണ്ഡിതനായിരുന്നുവെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ സ്മരണിക പ്രകാശനം നിർവഹിച്ച് പറഞ്ഞു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഷുക്കൂർ അൽ ഖാസിമി സ്മരണിക ഏറ്റുവാങ്ങി. 

ചടങ്ങിൽ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ടി ബാഖവി അധ്യക്ഷത വഹിച്ചു. ജംയ്യത്തുൽ ഉലമ ഹിന്ദ് വി എച്ച് അലിയാർ മൗലവി കേരള ഉലമ സംയുക്ത സമിതി ചെയർമാർ അർഷദ് അൽ ഖാസിമി കല്ലമ്പലം, സെയ്ദ് മുസ്തഫ ഹസ്രത്ത് (ശൈഖുൽ ഹദീസ് മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റി), ഈരാറ്റുപേട്ട പുത്തൻ പള്ളി ഇമാം മുഹമ്മദ് നദീർ മൗലവി, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ഖജാഞ്ചി എം ഇ എം അഷറഫ് മൗലവി, ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് പ്രസിഡൻ്റ് പി ഇ മുഹമ്മദ് സക്കീർ, പുത്തൻ പള്ളി ജുമാ മസ്ജിദ് പ്രസിഡൻ്റ് കെ എ പരീത്, മുഹിയിദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ് പി എസ് ഷെഫീഖ്, ഹുദാ ജുമാ മസ്ദിദ് ഇമാം ഉനൈസ് മൗലവി, ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ജമാലുദ്ദീൻ മൗലവി, പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് സുനീർ മൗലവി, ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി, സംസ്ഥാന സെക്രട്ടറി അഫ്സൽ ഖാസിമി, സംസ്ഥാന സമിതി അംഗം മൂവാറ്റുപ്പുഴ അഷറഫ് മൗലവി പങ്കെടുത്തു

Post a Comment

0 Comments