Latest News
Loading...

എൽ.ഡി.എഫ് പ്രചാരണത്തിനായി റിതിക ജോസ്.കെ.മാണി രംഗത്ത്


പാലാ: തുടർ ഭരണമെന്ന എൽ.ഡി.എഫ് സന്ദേശവുമായി ജോസ്.കെ.മാണിയുടെ മകൾ റിതിക പ്രചാരണമാരംഭിച്ചു. വനിതാ ദിനത്തിൽ മീനച്ചിൽ പഞ്ചായത്തിലാണ് ഒരു പറ്റം യുവതികളെയും കൂടെ കൂട്ടി റിതികയുടെ പ്രചാരണത്തിന് തുടക്കമിട്ടത്. 



മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് മഡോണ അയൽകൂട്ടത്തിന്റെ വനിതാ ദിനാഘോഷത്തിലും റിതികയും പങ്കാളിയായി. ഏവർക്കും കേക്ക് മുറിച്ച് നൽകി വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയും ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷേർളി ബേബി, ടിബി ബിജു.ശ്രീലത ഹരിദാസ്, ദീപ കിഴേക്കക്കര എന്നിവരും റിതിക യോടൊപ്പം പങ്കെടുത്തു.

ജോസ്.കെ.മാണിയുടെ രണ്ടാമത്തെ മകളാണ് എം.ബി.എ വിദ്യാർത്ഥിനി കൂടിയായ റിതിക . മകനായ കുഞ്ഞു മാണിയും എൽ.ഡി.എഫിന്റെ പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. മാതാവ് നിഷയും പ്രചാരണത്തിൽ സജീവമാണ്. തോമസ് ചാഴികാടൻ എം.പിയുടെ ഭാര്യ
ആൻ തോമസും ഇവരോടൊപ്പം പ്രചാരണത്തിനെത്തിയിട്ടുണ്ട്.

Post a Comment

0 Comments