ഈരാറ്റുപേട്ടയിൽ പതിനാലുകാരൻ മുങ്ങിമരിച്ചുഈരാറ്റുപേട്ട:സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർഥി ആറ്റിൽ
മുങ്ങിമരിച്ചു. പാറത്തോട് ഇടക്കുന്നം മഠത്തിൽപറമ്പിൽ
ഫൈസൽ - റാഹത്ത് ദമ്പതികളുടെ മകൻ ആദിൽ(14) ആണ് മരിച്ചത്.പാറത്തോട്
പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂൾ 9ാം ക്ലാസ് വിദ്യാർഥിയാണ്. 
വൈകിട്ട് ആറരയോടെ തൊടുപുഴ റോഡിൽ ഈലക്കയത്തിലായിരുന്നു അപകടം 

ഈരാറ്റുപേട്ട ഈലക്കയത്തെ അമ്മവീട്ടിൽ എത്തിയതായിരുന്നു കുട്ടി.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കരയ്‌ക്കെടുത്ത്
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും
രക്ഷിക്കാനായില്ല. സഹോദരി ആദില (വിദ്യാർഥിനി, പാറത്തോട് പാലമ്പ്ര
അസംപ്ഷൻ ഹൈസ്‌കൂൾ). മാതാവ് റാഹത്ത് ഈരാറ്റുപേട്ട
ശാസ്താംകുന്നേൽ കുടുംബാംഗം. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.