Latest News
Loading...

മേലുകാവ് ഗ്രാമപഞ്ചായത്തിൽ ജീവനക്കാർ ധർണ നടത്തി

പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ധർണ നടത്തി. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശരീഫിനാണ് ഇന്നലെ വൈകുന്നേരം മർദ്ദനമേറ്റത്.

പഞ്ചായത്തിൽ പുറമ്പോക്ക് തടി വെട്ടിയതുമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ടായിരുന്നു. പുറമ്പോക്ക് ഭൂമി അല്ല എന്ന് തെളിയിച്ച ശേഷം മരം വെട്ടണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് സെക്രട്ടറി സ്ഥലം ഉടമസ്ഥന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ വൈകുന്നേരം പഞ്ചായത്ത് ഓഫീസിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ  സ്ഥലം ഉടമയുടെ സഹോദരൻ ഇവിടെയെത്തി സെക്രട്ടറിയെ മർദ്ദിക്കുകയായിരുന്നു.



സംഭവത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഇന്ന് പഞ്ചായത്ത് ഓഫീസിൽ ധർണ നടത്തിയത്. പരിക്കേറ്റ സെക്രട്ടറി ഇടമുറക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Post a Comment

0 Comments