പുറത്താക്കൽ നടപടി ഒറ്റകെട്ടായിയെടുത്ത തീരുമാനം - സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി

ഈരാറ്റുപേട്ട : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റിനെ സിപിഐഎംൽ നിന്നും പുറത്താക്കിയത്തിനെ തുടർന്ന് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്ന് സിപിഐഎം പൂഞ്ഞാർ ഏരിയ കമിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും ഇടതുപക്ഷ ജനാധിപത്യ മുനണി പി സി ജോർജിന്റെ കേരള ജനപക്ഷം പാർട്ടിയുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. എന്നാൽ  ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലായിരുന്ന പൂഞ്ഞർ തെക്കേക്കര പഞ്ചായത്തിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ  ആവിശ്യപെടാതെ തന്നെ ജനപക്ഷം പാർട്ടി ഇടതുപക്ഷത്തിന് പിന്തുണ നൽകുകയായിരുന്നു. 

എന്നാൽ ജനപക്ഷം പാർട്ടിയുടെ പിന്തുണയിൽ ലഭിച്ച പ്രസിഡന്റ്‌ സ്ഥാനം രാജി വെക്കണമെന്ന് പാർട്ടി തീരുമാനം നടപ്പാക്കാതെ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ഇടയിൽ തെറ്റിധാരണ പരത്തുന്നതിനും, ജോർജ് മാത്യു നടത്തിയ പാർട്ടി വിരുദ്ധപ്രവർത്തനം ന്യായികരിക്കുന്നതിനുമുള്ള പാഴ്ശ്രമം പൂഞ്ഞാറിലെ ജനാധിപത്യ വിശ്വാസികളും,പാർട്ടി പ്രവർത്തകരും തള്ളി കളയണമെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രസ്‍താവനയിലൂടെ അറിയിച്ചു.

ജോർജ് മാത്യുവിനെ പുറത്താക്കിയ ജില്ലാ കമ്മിറ്റി തീരുമാനം  ലോക്കൽ കമ്മിറ്റി   അംഗീകരിച്ചുതാണ്.ഇത് സംബന്ധിച്ച ലോക്കൽ കമ്മിറ്റിയിൽ രണ്ടു അഭിപ്രായമുണ്ടെന്നതെ തെറ്റായ പ്രചരണമെന്നും ലോക്കൽ സെക്രട്ടറി അറിയിച്ചു. തീരുമാനത്തിനെതിരെ  മേൽ കമ്മിറ്റിക്ക് പരാതി നൽകിയെന്ന ജോർജ് മാത്യുവിന്റെ വ്യാജ പ്രചരണം  കേരള ജനപക്ഷം പാർട്ടിയുമായി ഉണ്ടാക്കിയ രഹസ്യബാന്ധവം തുടരുന്നതിനും തന്റെ തെറ്റിനെ ന്യായികരിക്കുന്നതിനുമാണെന്നും പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റി എസ് സിജു അറിയിച്ചു.