കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് ശുചീകരിച്ചു


പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ സി സി നേവൽ വിംഗ് കേഡറ്റുകൾ,കേഡറ്റ് ക്യാപ്റ്റൻ അഭിജിത് കെ.എസ് ന്റെ നേതൃത്വത്തിൽ പാലാ കെ എസ് ആർ റ്റി സി സ്റ്റാന്റ് ശുചീകരിക്കുകയും ബസുകൾ അണുവിമുക്തമാക്കുകയും ചെയ്തു. വാഹന പണിമുടക്കിന്റെ അന്ന് ഇത്തരമൊരു ഉദ്യമം നടപ്പിലാക്കിയതിന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി. എ അഭിലാഷ്, സ്റ്റേഷൻ മാസ്റ്റർ, മറ്റു ഉദ്യോഗസ്ഥർ ചേർന്ന് അനുമോദിച്ചു.അണുനശീകരണത്തിന് വേണ്ടിയ ഉപകരണങ്ങൾ നൽകിയത് ആംസൺ അഗ്രികൾച്ചറൽ സർവ്വീസസ് രാമപുരം .