Latest News
Loading...

പൂഞ്ഞാറിന്റെ വികസന മുരടിപ്പ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും തോമസ് ചാഴികാടൻ എംപി

നാൽപതുവർഷമായി പൂഞ്ഞാറിൽ തുടരുന്ന പൂഞ്ഞാറിന്റെ വികസന മുരടിപ്പ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും തോമസ് ചാഴികാടൻ എംപി.പൂഞ്ഞാറിന്റെ സമീപ നിയോജകമണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. പൂഞ്ഞാറിന്റെ ഭാഗമായിരുന്ന ചില പഞ്ചായത്തുകൾ, പാലായിലേക്ക് ചേർന്നപ്പോൾ അവിടുണ്ടായ റോഡുകളുടെയും പാലങ്ങളുടെയും കുടിവെള്ളപദ്ധതികളുടെയും വികസനം ഇതിന് ഏതാനും ഉദാഹരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

കേരള യൂത്ത് ഫ്രണ്ട് (എം) കെ എസ് സി (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നടത്തിയ ദ്വിദിന രാഷ്ട്രീയ പഠന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജാൻസ് വയലിക്കുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പിൽ കേരള കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത്,കേരള കോൺഗ്രസ്‌ നേതാക്കളായ ശ്രീ.ജോർജുക്കുട്ടി ആഗസ്തി,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശ്രീ.തോമസുകുട്ടി മുതുപുന്നക്കൽ, സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ,അബേഷ് അലോഷ്യസ്, തോമസ് ചെമ്മരപ്പളളി,ഡോ. ജോസ് കാണാട്ട്, ജോണികുട്ടി മഠത്തിനകം,സോജൻ ആലക്കുളം, ജോളി മടുക്കക്കുഴി,ജോർഡിൻ കിഴക്കേത്തലക്കൽ, റോയി വിളക്കുന്നേൽ,ഷോജി അയലൂക്കുന്നേൽ, അരുൺ ആലക്കാപ്പറമ്പിൽ,ഷെറിൻ പെരുംമാംകുന്നേൽ, നോബി കടങ്കാവിൽ, ജോർജ്കുട്ടി കാരിയാപുരയിടം,അമൽ കോക്കാട്ട്, ടോം കാലാപറമ്പിൽ,തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments