Latest News
Loading...

വണ്ടിചെക്ക് നല്കിയെന്ന കേസില്‍ പൂഞ്ഞാര്‍ സ്വദേശിയ്ക്ക് തടവും പിഴയും

മൂന്നിലവ് സ്വദേശിയെ വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ചുവെന്ന പരാതിയില്‍ പൂഞ്ഞാര്‍ സ്വദേശിയ്ക്ക് പിഴയും തടവും വിധിച്ചു. പൂഞ്ഞാര്‍ വടയാറ്റ് ജോസ് ഫ്രാന്‍സിസിനെയാണ് ഈരാറ്റുപേട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നിലവ് വാകക്കാട് മൂലേപ്പറമ്പില്‍ റോബിന്‍ എഫ്രേമായിരുന്നു പരാതിക്കാരന്‍. 

2014-ല്‍ റോബിന്റെ പക്കല്‍ നിന്നും കടമായി വാങ്ങിയ പണം. പലതവണ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്കിയിരുന്നില്ല. 50000 രൂപ തിരികെ നല്‍കിയെങ്കിലും ബാക്കി തുക കൊടുത്തുതീര്‍ത്തില്ല. തുടര്‍ന്ന് ചെക്ക് നല്കി. ഇത് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ പണമില്ലാതെ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് റോബിന്‍ കോടതിയെ സമീപിച്ചത്. 

2 കേസുകളിലായി 2 ലക്ഷം രൂപ പിഴയടയ്ക്കാനും വീഴ്ച വരുത്തുന്ന പക്ഷം ഒരുമാസം വീതം വെറുംതടവും കോടതി വിധിച്ചു. എഡ്യൂക്കേഷണല്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ലോണീസ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ജോസ്. പരാതിക്കാരനുവേണ്ടി ജോര്‍ജ്ജ് സേവ്യര്‍ പ്ലാത്തോട്ടം ഹാജരായി.

Post a Comment

0 Comments