Latest News
Loading...

വിജ്ഞാനത്തിലൂടെ മാത്രമേ പിന്നോക്ക മുന്നേറ്റമുണ്ടാകു : ബി എസ്‌ മാവോജി ഐ. എ. എസ്.

അംബേദ്‌കർ എന്ന വിജ്ഞാനദാഹിയുടെ ഇടപെടൽ ഭരണഘടന ഉണ്ടാക്കുന്ന വേളയിൽ ലഭിച്ചതുകൊണ്ട് മാത്രമാണ് ഇന്ത്യയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നു പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യന്ത്രിമാരും മറ്റും ഉണ്ടായതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ ബി. എസ്‌. മാവോജി ഐ. എ. എസ്. പറഞ്ഞു.

 അരുവിത്തുറ സെന്റ്‌ ജോർജ് കോളേജിലെ പട്ടിക ജാതി പട്ടിക വർഗ സെല്ലിന്റെ ആഭിമുഖ്യത്തിൽ "ദളിത് , ആദിവാസി മുഖ്യധാരയിലേക്ക് " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച വെബ്ബിനാറിൽ പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ. ജോർജ് പുല്ലുകാലായിൽ, പ്രൊഫ. ലിഡിയ ജോർജ്, പ്രൊഫ. സിബിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments