വിദ്യാർത്ഥികളുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. lപാലാ: കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ പാലാ സെൻ്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും കടപ്ലാമറ്റം ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ പാലാ സെൻ്റ് തോമസ് കോളേജിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ പല വിദ്യാർത്ഥികളുടെയും കന്നി രക്തദാനമായിരുന്നു എന്നതും ശ്രദ്ധേയമായി. നൂറോളം എൻ എസ് എസ് വോളണ്ടിയർമാരാണ് രക്തം ദാനം ചെയ്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പ്രിൻസിപ്പാൾ ഡോ.ഫാ.ജയിംസ് മംഗലത്ത് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. 

ലയൺസ് ക്ലബ്ബ് റീജണൽ ചെയർമാൻ ടോമി കുറ്റിയാങ്കൽ, ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സൈമൺ, സെക്രട്ടറി ജോസഫ് എം ജെ, സിബി പ്ലാത്തോട്ടം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സിറിയക് ജോസ്, പ്രൊഫ. ജോജി ജേക്കബ്, ബ്ലഡ് ഫോറം ഡയറക്ടർമാരായ ഡോ.പി ഡി ജോർജ്, സജി വട്ടക്കാനാൽ, കെ ആർ സുരജ്, ഷാജി മാത്യു , ഡോക്ടർ അജിത് കെ, സിസ്റ്റർ അനിലിറ്റ് എസ്എച്ച്, സിസ്റ്റർ ആലീസ് ഔസേഫ്പറമ്പിൽ, എൻ എസ് എസ് വോളണ്ടിയർ ക്യാപ്റ്റൻമാരായ സഞ്ചു ജയിംസ്, ജുവൽ ജോമി,
 എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പ് നയിച്ചത് ലയൺസ് എസ് എച്ച് സി ബ്ലഡ് ബാങ്ക് കോട്ടയവും ഐ എച്ച് എം ബ്ലഡ് ബാങ്ക് ഭരണങ്ങാനവുമാണ്.
കോവിഡ് ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .
 ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.