Latest News
Loading...

പൂഞ്ഞാറിൻ്റെ മനസു കീഴടക്കി കല്ലാനി; സ്നേഹം തിരിച്ചു നൽകി പൂഞ്ഞാർ ജനത


ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ആനക്കുഴി ഇന്നലെ രാവിലെ മുതൽ ആഘോഷ ലഹരിയിലായിരുന്നു. രാവിലെ മുതൽ കവലയിലെത്തിയവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവനെ കാത്തിരിക്കുകയായിരുന്നു. അനൗൺസ്മെൻ്റ് വാഹനത്തിലൂടെ പൂഞ്ഞാറിൻ്റെ മാറ്റത്തിനായി വോട്ടപേക്ഷിക്കുന്നതിനിടെ പ്രിയ സാരഥി വന്നിറങ്ങി. ഇതോടെ ആവേശം അലതല്ലി. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പിന്നെ ചെറിയൊരു പ്രസംഗം. 

കഴിഞ്ഞ കാലങ്ങളിൽ പൂഞ്ഞാറിലെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്ത താൻ എങ്ങനെ പൂഞ്ഞാറിന് അന്യനാവുമെന്ന് എതിർ സ്ഥാനാർത്ഥിക്ക് കുറിക്കുകൊള്ളുന്ന മറുപടി. പൂഞ്ഞാറിൽ ജനിച്ചു വളർന്ന ഞാൻ മുണ്ടക്കയത്തിൻ്റെ മരുമകൻ കൂടിയാണ്. അനാവശ്യ ആരോപണങ്ങൾ ഉയർത്തി പുകമറ സൃഷ്ടിക്കാനുള്ള എതിർ സ്ഥാനാർത്ഥിയുടെ ശ്രമത്തിന് പിന്നിൽ പരാജയഭീതിയാണെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിൻ്റെ വികസന മുരടിപ്പിന് അവസാനം വേണം. തനിക്ക് വോട്ട് ചെയ്തതിൻ്റെ പേരിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് ചോലത്തsത്തേക്ക്. എല്ലായിടത്തും ആവേശകരമായ സ്വീകരണം. വഴിനീളെ സ്ത്രീകളും കുട്ടികളും ഒക്കെ അഭിവാദ്യം അർപ്പിച്ച് കൂടെ വന്നു.

കന്യാസ്ത്രീ മഠങ്ങളും ആരാധനാലയങ്ങളിലും സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണം. പഞ്ചായത്തിലെ പര്യടനം നേരത്തെ നിശ്ചയിച്ചതിൽ നിന്നും വൈകി പൂഞ്ഞാറിൽ സമാപിക്കുമ്പോഴും ആ ആവേശം തുടരുകയാണ്. 

 നേരത്തെ പര്യടനം യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം സി വർക്കി ഉദ്ഘാടനം ചെയ്തു. എം സി വർഗീസ് അധ്യക്ഷത വഹിച്ചു. മജു പുളിക്കൻ, ജോമോൻ ഐക്കര ,സജി കൊട്ടാരം, ജോഷി വള്ളപ്പറമ്പിൽ ,റോജി മുതരന്തിക്കൽ, റോമി മാടപ്പള്ളി ,ജോമിൻ കല്ലമാക്കൽ, ഉണ്ണി പ്ലാത്തോട്ടം,ആൻ്റേഴ്സൺ പൂളിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

(Content by election committee)

Post a Comment

0 Comments