Latest News
Loading...

മാണി സി കാപ്പന് അപരനെ നിറുത്തിയത് അധമപ്രവർത്തനം: യു ഡി എഫ്

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ പേരിനോട് സാമ്യമുള്ള മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയത് പരാജയഭീതിയുള്ളവരാണെന്ന് യു ഡി എഫ് നേതൃയോഗം വിലയിരുത്തി, ജനാധിപത്യത്തിലെ അധമപ്രവർത്തനമാണ് ഈ നടപടി. പാലാക്കാരുടെ സാമാന്യബുദ്ധിയെ ഈ നടപടിയിലൂടെ ചോദ്യം ചെയ്യുകയാണ്.

യു ഡി എഫ് സ്ഥാനാർത്ഥിയുടെ നമ്പർ ഏഴും ചിഹ്നം ട്രാക്ടർ ഓടിക്കുന്ന കർഷകനുമാണെന്ന് തിരിച്ചറിയാനുള്ള വിവേകം പാലാക്കാർക്ക് ഉണ്ടെന്നും കമ്മിറ്റി വിലയിരുത്തി. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments