Latest News
Loading...

എൽഡിഎഫ‌് പ്രചാരണത്തിന‌് പ്രാദേശിക സമിതികളായി

എൽഡിഎഫ‌് പാലാ മണ്ഡലം സ്ഥാനാർഥി ജോസ‌് കെ മാണിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് പഞ്ചായത്തുകളിൽ പ്രാദേശിക സമിതികൾ രൂപീകരിച്ചു. പൗരപ്രമുഖർ ഉൾപ്പെടെ വൻ ബഹുജന പങ്കാളിത്തത്തോടെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന തെരഞ്ഞെടുപ്പ‌് കൺവൻഷനുകളിലാണ‌് പ്രചാരണസമിതികൾ രൂപീകരിച്ചത‌്. ഇതോടെ ബൂത്ത‌്തല കമ്മിറ്റികൾ രൂപീകരിച്ച‌് താഴേതലങ്ങളിലേക്കുള്ള പ്രചാര പ്രവർത്തനങ്ങൾ സജീവമാക്കി.

തലപ്പലത്ത് ചേർന്ന കൺവൻഷൻ സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉൽഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ പി രാമചന്ദ്രൻ നായർ അധ്യക്ഷനായി. സി കെ ഹരിഹരൻ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി ജോസ് കെ മണി, പ്രൊഫ. ലോപ്പസ് മാത്യു, പി കെ ഷാജുകുമാർ, പീറ്റർ പന്തലാനി, വി എസ് തങ്കച്ചൻ എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ: പ്രൊഫ. ലോപ്പസ് മാത്യു, പി രാമചന്ദ്രൻ നായർ, കെ കെ ഗോപിനാഥൻ നായർ ,ഡോ. വി ജോസ്, ജി ഗോപാലകൃഷ്ണൻ നായർ (രക്ഷാധികാരികൾ), ടോണി കുന്നുംപുറം (ചെയർമാൻ) , സി കെ ഹരിഹരൻ (സെക്രട്ടറി), കെ ശ്രീകുമാർ (കൺവീനർ), വി കെ മോഹനൻ, അഡ്വ. ബിജു ജോസഫ്, കെ കെ ബിജു, പ്രൊഫ. ഡാന്റീസ് ജോസഫ്, സി ബി ശൈലജ, സൽമാൻ പാരീസ്, ദേവയാനി ടീച്ചർ (വൈസ് ചെയർമാൻമാർ). സുബാഷ് ജോസഫ്, കെ കെ സാബു, പി കെ പ്രകാശ്, റിയാസ് വട്ടക്കയം, പി ബി സിബിൻ (ജോയിന്റ‌് സെക്രറിമാർ). കെ പി ഷിജോ, മുഞ്ചു മാത്യു, വി എൽ തങ്കച്ചൻ (ജോയിന്റ് കൺവീനർമാർ).
എലിക്കുളം പഞ്ചായത്ത‌് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ‌് ഉദ‌്ഘാടനം ചെയ‌്തു.

 കെ സി സോണി അധ്യക്ഷനായി. സ്ഥാനാർഥി ജോസ് കെ മണി, ആർ ടി മധുസൂദനൻ, അഡ്വ. വി ടി തോമസ‌്, കെ ജെ ഫിലിപ്പ‌് കുഴികുളം, വി പി ഇബ്രാഹിം, സിബി തോട്ടുപുറം, ബെന്നി മൈലാടൂർ, എസ‌് ഷാജി, തോമസുകുട്ടി വട്ടക്കാട്ട‌്, രാജൻ ആരംപുളിക്കൽ, എസ‌് രാജു, എം കെ രാധാകൃഷ‌്ണൻ എന്നിവർ സംസാരിച്ചു. സാജൻ തൊടുക സ്വാഗതവും വി വി ഹരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എലിക്കുളം പഞ്ചായത്ത‌് പ്രസിഡന്റ‌് ‌എസ‌് ഷാജി, സാജൻ തൊടുക (രക്ഷാധികാരികൾ), തോമസുകുട്ടി വട്ടക്കാട്ട‌് (ചെയർമാൻ), കെ സി സോണി (സെക്രട്ടറി), വി വി ഹരി (കൺവീനർ).


മീനച്ചിൽ പഞ്ചായത്ത‌് കൺവൻഷൻ കേരള കോൺഗ്രസ‌് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ‌് മാത്യു ഉദ‌്ഘാടനം ചെയ‌്തു. ടി ബി ബിജു അധ്യക്ഷനായി. സ്ഥാനാർഥി ജോസ‌് കെ മാണി, ആർ ടി മധുസൂദനൻ, കെ എസ‌് മാധവൻ, സേവ്യർ പുല്ലന്താനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത‌് പ്രസിഡന്റ‌‌് ജോയി കുഴിപ്പാല സ്വാഗതവും ഇ സി ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സേവ്യർ പുല്ലന്താനി (ചെയർമാൻ), ഇ സി ബിജു (സെക്രട്ടറി), ബിജു തോമസ‌് (കൺവീനർ), കെ ജെ മത്തായി (ട്രഷറർ).
കൊഴുവനാൽ പഞ്ചായത്ത‌് കൺവൻഷൻ കേരള കോൺഗ്രസ‌് സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ‌് ടോം ഉദ‌്ഘാടനം ചെയ‌്തു. അജേഷ‌് അധ്യക്ഷനായി. സ്ഥാനാർഥി ജോസ‌് കെ മാണി, ലാലിച്ചൻ ജോർജ‌്, പി എം ജോസഫ‌്, ബാബു കെ ജോർജ‌്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ജെയ‌്മോൻ ജോസ‌് (ചെയർമാൻ), സെന്നി സെബാസ‌്റ്റ്യൻ (സെക്രട്ടറി), അജേഷ‌് (കൺവീനർ), സാജൻ മണിയങ്ങാട്ട‌് (ട്രറഷർ).
മുത്തോലി പഞ്ചായത്ത‌് കൺവൻഷൻ കോൺഗ്രസ‌് എസ‌് ജില്ലാ പ്രസിഡന്റ‌് ഔസേപ്പച്ചൻ തകടിയേൽ ഉദ‌്ഘാടനം ചെയ‌്തു. പി കെ ഗോപാലകൃഷ‌്ണൻ അധ്യക്ഷനായി. സ്ഥാനാർഥി ജോസ‌് കെ മാണി, ലാലിച്ചൻ ജോർജ‌്, പി എം ജോസഫ‌്, ബെന്നി മൈലാടൂർ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് നിർമലാ ജിമ്മി, ടി ആർ വേണുഗോപാൽ, പുഷ‌്പാ ചന്ദ്രൻ, ജോസ‌് ചാമക്കാല, കെ എസ‌് പ്രദീപ‌്കുമാർ എന്നിവർ സംസാരിച്ചു. പി കെ രവികുമാർ സ്വാഗതവും ടോബിൻ കെ അലക്‌്സ‌് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടോബിൻ കെ അലക‌്സ‌് (പ്രസിഡന്റ‌്), ടി ആർ വേണുഗോപാൽ (സെക്രട്ടറി), പി കെ രവികുമാർ (കൺവീനർ). 

പാലാ മുനിസിപ്പൽ കൺവൻഷൻ എൽഡിഎഫ‌് മുനിസിപ്പൽ കൺവീനർ സിബി തോട്ടുപുറം ഉദ‌്ഘാടനം ചെയ‌്തു. ബിജു പാലൂപ്പടവിൽ അധ്യക്ഷനായി. ഭരവാഹികൾ: ആന്റോ ജോസ‌് പടിഞ്ഞാറെക്കര, ബിനു പുളിയ്ക്കക്കണ്ടം (രക്ഷാധികാരികൾ), ബിജു പാലൂപ്പടവിൽ (പ്രസിഡന്റ‌്), കെ കെ ഗിരീഷ‌്, മണി വള്ളിക്കാട്ടിൽ, കെ ആർ ബാബു, ബൈജു കൊല്ലംപറമ്പിൽ (വൈസ‌് പ്രസിഡന്റുമാർ), 
 ഷാർളി മാത്യു (സെക്രട്ടറി), എ എസ‌് ജയപ്രകാശ‌്, ജോർജുകുട്ടി ചെറുവള്ളിൽ, ടി ആർ സലിൻ (ജോയിന്റ‌് സെക്രട്റിമാർ). പി എം പ്രമോദ‌്, ജോസുകുട്ടി പൂവേലിൽ, സിബി തോട്ടുപുറം (കൺവീനർമാർ).


Post a Comment

0 Comments