Latest News
Loading...

അരുവിത്തുറ കോളേജിൽ അന്തർദേശിയ വനിതാദിനാചരണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ അദ്ധ്യക്ഷമാരെ  അരുവിത്തുറ സെൻ്റ് ജോർജ്ജസ്സ് കോളേജിൽ വച്ച് നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണ ചടങ്ങിൽ ആദരിച്ചു. കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, ഈരാറ്റുപേട്ട നഗരസഭാ അദ്ധ്യക്ഷ സഹുറാ അബ്ദുൾ ഖാദർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ എന്നിവരെയും കോളേജിലെ അധ്യാപികയും ഗണിത ശാസ്ത്രത്തിൽ സമഗ്ര സംഭാവന നൽകുന്ന വനിതാ ഗവേഷകർക്കു ഏർപ്പെടിത്തിയിരിക്കുന്ന വീനസ് അന്താരാഷ്ട്ര അവാർഡ് നേടിയ ഡോ. ഷൈനി ജോസിനെയും ചടങ്ങിൽ ആദരിച്ചു. 
ഭരണഘടന അനുശാസിച്ചിരിക്കുന്നതിൻപ്രകാരം ഭരണ സംവിധാനത്തിൽ അൻപത് ശതമാനം സ്ത്രീകൾക്കായി മാറ്റിവച്ചിരിക്കുന്നു. എന്നാൽ കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തിൽ അറുപത് ശതമാനത്തോളം സ്ത്രീകളാണ് സ്ഥാനം കയ്യാളുന്നത് എന്ന് നിർമ്മല ജിമ്മി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം അധ്യാപിക റൈസ ജോർജ് കൃതജ്ഞത അർപ്പിച്ചു.

Post a Comment

0 Comments