Latest News
Loading...

പാലാ ബൈപാസ് - ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു - എൽ.ഡി.എഫ്.


പാലാ: പാലാ ഉപതെരഞ്ഞെടുപ്പു കാലത്ത് പാലായിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പാലാ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നൽകിയ വികസന വാഗ്ദാനങ്ങൾ ഓരോന്നും ഒന്നൊന്നായി യഥാസമയം പാലിക്കപ്പെടുമെന്ന് എൽ.ഡി.എഫ് നേതൃയോഗം അറിയിച്ചു.
കോടതി നടപടികൾ മൂലം തടസ്സപ്പെട്ട പാലാ ബൈപാസിലെ നൂറ് മീറ്റർ തർക്കഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കോടതി വിധി നടപ്പാക്കുന്നതിലേക്ക് ആവശ്യമായ തുക നീക്കിവയ്ക്കപ്പെട്ടിട്ടുള്ളതും ആയത് ഭൂഉടമകൾക്ക്‌ നടപടിക്രമങ്ങൾ ഒരോന്നായി പൂർത്തിയാക്കി വിതരണം ചെയ്ത് ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ നടത്തി വരുകയാണെന്നും എൽ ഡി .എഫ് യോഗം ചൂണ്ടിക്കാട്ടി. റവന്യൂ- പൊതുമരാമത്ത് വകുപ്പുകൾ നടപടിക്രമങ്ങൾ നടത്തി വരവെ ചിലർ തടസ്സപ്പെട്ടുത്തിയതായി വ്യാജ ആരോപണം ഉന്നയിച്ച് എൽ.ഡി.എഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുവാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുമാണ് ചിലർ ശ്രമിച്ചത്‌. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് സ്വന്തം കഴിവുകേടും അലംഭാവവും മറച്ചുവയ്ക്കുവാനാണ് ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് .നടപടി ക്രമങ്ങൾ പൂർത്തിയാവും മുൻപ് ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തുവെന്നും റോഡ് നിർമ്മാണത്തിനുള്ള ടെൻഡർ പോലും ക്ഷണിക്കാത്തപ്പോൾ മാസങ്ങൾക്ക് മുന്നേ റോഡ് തുറക്കുമെന്നും വ്യാജ പ്രചാരണം നടത്തി അവഹേളിതനായതിന്റെ ജ്യാള്യതമറയ്ക്കുവാനാണ് എൽ.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ച് തടി തപ്പുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ബാബു കെ.ജോർജ്,ഫിലിപ്പ് കുഴികുളം, പീറ്റർ പന്തലാനി, സിബി തോട്ടുപുറം, ജോസ് കുറ്റിയാനി മറ്റം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments