കാപ്പന് ചിത്രം വരച്ച് നല്‍കി ബീന താരമായിപെന്‍സില്‍ സ്‌കെച്ചില്‍ മാണി സി കാപ്പന്റെ ചിത്രം വരച്ച ബീന, അത് കാപ്പന് തന്നെ സമ്മാനിച്ചു. തലനാട് പഞ്ചായത്തില്‍ നടന്ന കുടുംബയോഗത്തിലാണ് ബീന, തീന്‍ വരച്ച ചിത്രം സ്ഥാനാര്‍ത്ഥിയ്ക്ക് സമ്മാനിച്ചത്. ചിത്രം കൗതുകപൂര്‍വം ഏറ്റുവാങ്ങിയ കാപ്പന്‍, തിരികെ മറ്റൊരു സമ്മാനം ബീനയ്ക്ക് നല്കുകയും ചെയ്തു. 

തലനാട് മുണ്ടപ്ലാക്കല്‍ പൗലോസിന്റെ ഏകമകളാണ് ബീന. പ്ലസ്ടു വിദ്യാര്‍ത്ഥിനായായ ബീന പാലക്കാടാണ് പഠനം നടത്തിവരുന്നത്. പിതാവ് പൗലോസ് ഏറെക്കാലമായി യുഡിഎഫ് പ്രവര്‍ത്തകനാണ്.