Latest News
Loading...

വി​ൽ​പ​നയ്ക്കയി മദ്യം വാങ്ങി സൂക്ഷിച്ചിരുന്ന ഓട്ടോ ഡ്രൈവർ അ​റ​സ്​​റ്റി​ൽ

ഡ്രൈ​ഡേ ദി​ന​ത്തി​ൽ വി​ൽ​പ​നയ്ക്കയി ഓട്ടോറിക്ഷയിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്ന ഓട്ടോ ഡ്രൈവർ അ​റ​സ്​​റ്റി​ൽ

ഡ്രൈ ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന നടത്തുവാനായി മദ്യം വാങ്ങി ഓട്ടോയിൽ സുക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടക്കയം ഇളംകാട് സ്വദേശി സന്തോഷ്(45) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ വെച്ചാണ് സന്തോഷ് പോലീസിന്റെ പിടിയിൽ ആയത്. 

ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ത്ത ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ൽ മുണ്ടക്കയം, കാഞിരപ്പള്ളി ,ഈരാറ്റുപേട്ട ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാളുടെ പ​തി​വ്.കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ്പ ഐ.പി.എസിനു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈരാറ്റുപേട്ട പോലീസ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാഹന പരിശോധനയിൽ ആ​ണ് പ്ര​തി​ പി​ടി​യി​ലാ​യ​ത്. ഇ​യാളിൽ​ നി​ന്ന്​ എട്ട് ലി​റ്റ​റോ​ളം ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

 അര ലീറ്ററിന്റെ 16 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഓട്ടോയുടെ പിന്നിലായി പ്ലാസ്റ്റിക്ക് കവറുകളിൽ ആണ് മദൃം സൂക്ഷിച്ചിരുന്നത്. ഡ്രൈ ​ഡേ പ്രമാണിച്ച് സന്തോഷ് ബിവറെജ് കോർപ്പറേഷനിൽ നിന്നും വാങ്ങി സൂക്ഷിച്ച മദ്യം കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
500 രൂപയ്ക്ക് ബാറിൽ വിൽക്കുന്ന മദ്യം ഡ്രൈ ​ഡേ ദിനത്തിൽ 1500 രൂപ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. 

മദ്യം വാങ്ങാനെത്തിയവരും സന്തോഷും തമ്മിൽ വില സംബന്ധിച്ച് ഉണ്ടായ കശപിശയുണ്ടായതിനെ തുടർന്നാണ് സന്തോഷിന്റെ മദ്യ വിൽപ്പനയെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുന്നത്. ആവശ്യക്കാർ സന്തോഷിനെ വിളിക്കുന്ന മുറയ്ക്ക് ഓട്ടോറിക്ഷായിൽ മദ്യം എത്തിച്ചു നൽകുന്നതാണ് സന്തോഷിന്റെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനസ്.വി.ബി, സിവിൽ പോലീസ് ഓഫീസർ സി.ദിലീപ് , ശരത്ത് കൃഷ്ണ ദേവ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇത്തരത്തിൽ മദ്യ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഈരാറ്റുപേട്ട, പൂഞാർ,തീക്കോയ് തുടങ്ങിയ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ റെയിഡുകൾ നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌.എം. പ്രദീപ് കുമാർ അറിയിച്ചു.

Post a Comment

0 Comments