Latest News
Loading...

എൽ ഡി എഫ് പര്യടനത്തിന് വാഹനം ഇടിച്ചു കയറ്റിയെന്ന് ആരോപണം


ഈരാറ്റുപേട്ട : ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വസെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന്റെ ഇടയിൽ പി സി ജോർജ് എം എൽ എ യുടെ മകൻ വാഹനം ഇടിച്ചു കയറ്റിയെന്ന് എൽഡിഎഫിന്റെ പരാതി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈ പള്ളിയിലാണ് സംഭവം. പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം. 

 നിർത്താത്തെ പോയ വാഹനത്തിന്റെ നമ്പർ പ്രവർത്തകർ ശ്രന്തിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വീണ പി കെ തോമസ് പുളിമൂട്ടിൽ, ഷിബു പി റ്റി പൊട്ടൻ പ്ലാക്കൽ എന്നിവരെ ഈരാറ്റുപേട്ടയിൽ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.

എന്നാൽ ഇക്കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു.



Post a Comment

0 Comments