ചേര്‍പ്പുങ്കലില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ ഗര്‍ഭിണി മരിച്ചു

പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ ഹൈവേയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിയും വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ മെഡിസിറ്റി ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന റിന്‍സമ്മ (41)യാണ്‌ മരിച്ചത്‌. രാവിലെ ചേര്‍പ്പുങ്കല്‍ ജംഗ്‌ഷന്‌ സമീപമാണ്‌ അപകടമുണ്ടായത്‌.
രാവിലെ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേയ്‌ക്ക്‌ പോകുംവഴിയാണ്‌ അപകടം. റോഡിന്‌ കുറുകെ നായ ചാടിയതിനെ തുടര്‍ന്ന്‌ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലിലിടിച്ചായിരുന്നു അപകടം.
ഏഴ്‌ മാസം ഗര്‍ഭിണിയായിരുന്ന റിന്‍സമ്മയെ ഗുരുതര രക്തസ്രാവത്തെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്‌ നിസാര പരിക്കുകളോടെ രക്ഷപെട്ടു.