Latest News
Loading...

കിടങ്ങൂരില്‍ ടിപ്പര്‍ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി

കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ കിടങ്ങൂര്‍ പാലത്തിന് സമീപം ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം. അയര്‍ക്കുന്നം ഭാഗത്ത് നിന്നും വന്ന ലോറി പാലത്തിന്റെ ഇടതു കൈവരിയില്‍ ഇടിച്ചു കയറുകയായിരുന്നു. ലോറിയ്ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. 



മീനച്ചിലാറ്റിലേയ്ക്ക് ചേരുന്ന ചെറിയ കൈത്തോടിന് കുറുകെയുള്ള പാലത്തിന്റെ കൈവരിയിലാണ് ടിപ്പര്‍ ലോറി ഇടിച്ചത്. വശങ്ങളിലുള്ള വലിയ ഭിത്തി ഇടിച്ചുതകര്‍ത്ത ലോറി താഴേയ്ക്ക് മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. 

ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം.

Post a Comment

0 Comments