Latest News
Loading...

കല്ലേക്കുളത്ത് അപകടത്തിൽ ഒരാൾക്ക് പരിക്ക്


പൂഞ്ഞാർ പെരിങ്ങളം റോഡിൽ കല്ലേ കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഓംനി വാനിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ അമ്പാറ നിരപ്പേൽ സ്വദേശി ജോൺസണ് പരിക്കേറ്റു. 

അടിവാരം മെട്രോമെഡ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ജോൺസൺ. കല്ലേക്കുളത്ത് റേഷൻകടയ്ക്ക് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ജോൺസണെ ചേർപ്പുങ്കലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments