ഭൂരിപക്ഷം 25000 കടക്കും - യു.ഡി.എഫ്

കടുത്തുരുത്തി: യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 25000 ന് മുകളിലേക്ക് പോകുമെന്ന് യു.ഡി.എഫ് കടുത്തുരുത്തി കേന്ദ്ര ഇലക്ഷൻ കമ്മിറ്റി വിലയിരുത്തി.

  ജനപ്രതിനിധിയെന്ന നിലയിലുള്ള മോൻസ് ജോസഫിന്റെ പ്രവർത്തനങ്ങളും, മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള വലിയ മതിപ്പും എൽഡിഎഫ് സർക്കാരിന്റെ അഴിമതി നിറഞ്ഞ ദുർഭരണവും വിശ്വാസീ സമൂഹത്തിന് നേരെയുള്ള കടന്ന് കയറ്റവും, സ്ത്രീത്വത്തെ നിരന്തരം അധിക്ഷേപിക്കുന്ന വിധത്തിലുള്ള നിലപാടുകളും വലിയ രീതിയിൽ യുഡിഎഫ് അനുകൂല വോട്ടുകളായി മാറുമെന്ന് യു ഡി എഫ് യോഗം വിലയിരുത്തി.

ബൂത്ത് കമ്മിറ്റികളിൽ നിന്ന് ലഭ്യമായ പ്രാധമിക കണക്കുകൾ അനുസരിച്ച് പ്രതീക്ഷിക്കുന്നതിലും വലിയ വിജയം കൈവരിക്കുവാൻ കഴിയുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.

    തോമസ് സി മാഞ്ഞൂരാന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ട്രഷറർ ജയ് ജോൺ പേരയിൽ യോഗം ഉദ്ഘാടനം ചെയ്തു. സ്‌റ്റീഫൻ പാറാവേലി, പ്രമോദ് കടന്തേരി, സി.കെ ശശി, ബേബി മണ്ണംഞ്ചേരിൽ , നോബി മുണ്ടയ്ക്കൻ, ജയ്സൺ മണലേൽ, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, സേവ്യർ കരോടൻ, ശശാങ്കൻ, ജോണി കണിവേലി, രാജു ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.