വാഗമണ്ണിൽ വാഹനം മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്ക്

വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ യാത്രക്കാരുടെ വാഹനം മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്.വാഗമണ്ണിലെ റിസോർട്ടിൽ എത്തിയ സംഘം ഓഫ് റോഡ് യാത്രയ്ക്ക് സ്വന്തം വാഹനത്തിൽ പോകവെയാണ് അപകടം. കൊക്കയിലേയ്ക്ക് മറിഞ്ഞ വാഹനം തകർന്നു .