ഈരാറ്റുപേട്ടയിൽ വ്യാപക നാശം. തകർന്നത് 150-ലധികം വീടുകൾ

ഈരാറ്റുപേട്ട: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശം
നടക്കൽ അമ്പലത്തിന് മുൻഭാഗത്ത്   നിന്ന കൂറ്റൻ മരം  
കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റി.

 ഇലക്ടിസിറ്റി പോസ്റ്റ് ഉൾപ്പടെ മറിഞ്ഞ് വീണതോടെ പ്രദേശത്ത് വൈദ്യൂതി ബന്ധം  തകരാറിലായി.  വെട്ടിക്കൽ മാഹിന്റെ ഉടമസ്ഥതയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ്‌ കാറിന് മുകളിലേക്ക് തേക്ക് മരം മറിഞ്ഞ് വീണ് വാഹനം നിലംപൊത്തി.
മാതാക്കൽ വെള്ളൂപറമ്പിൽ മുഹമ്മദ് ഷെരീഫിന്റെ വീടിന് മുകളിലേക്ക് വലിയ പ്ലാവ് മരം ഒടിഞ്ഞു വീണ് മേൽക്കൂര ഒടിഞ്ഞ് വീണു. 

കാര്‍ഷിക മേഖലയില്‍ വന്‍നഷ്ടം സംഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ പ്രായമുള്ള മികച്ച കായ്ഫലം ലഭിച്ചിരുന്ന നിരവധി ജാതികളാണ് കാറ്റില്‍ കടപുഴകിയത്
വട്ടക്കയം, കാട്ടാമല, ഈലക്കയം ക  കാരക്കാട് ,വട്ടികൊട്ട, തേവര്പാറ ആനിയിളപ്പ്, വെട്ടിപറമ്പ്, കീരിയാ തോട്ടം , അള്ളുങ്കൽ, ഇടകളമറ്റം, മാതാക്കൽ ഭാഗത്തും  വ്യാപകമായി മരങ്ങൾ ഒടിഞ്ഞ് വീണു. പതിനൊന്നാം വാർഡ് കുറ്റിമരം പറമ്പ് പ്രദേശത്ത് നൂറോളം വിടുകളുടെ മേൽക്കൂര കാറ്റത്ത് പറന്ന് പോയി. 95 നമ്പർ  അംഗൻവാടിക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു ഭാഗികമായി തകർന്നു. 

ഈരാറ്റുപേട്ട മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നു. റബ്ബറടക്കം വന്‍ മരങ്ങള്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേയ്ക്കാണ് വീണത്. വൈദ്യൂതി ബന്ധംപുനസ്ഥാപിക്കാന്‍ ഏറെ സമയം വേണ്ടിവരും. സേവന പ്രവർത്തനങ്ങൾക്കായി ടീം നന്മ കൂട്ടം പ്രവർത്തകരും വാർഡ് കൗൺസിലർമാരും രംഗത്തുണ്ട്. 

നഗരപ്രദേശത്ത് 150 വീടുകൾ പൂർണ്ണമായും 350 ഓളം വീടുകൾക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചതായി നഗരസഭാ ചെയർ പേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു. . ഓടും ഷീറ്റും മേഞ്ഞിരുന്ന വീടിന് മുകളിലേയ്ക്കാണ് മരങ്ങൾ കൂടുതലും വീണത്.  വീട് തകർന്നവർക്കും കൃഷിക്ക് നാശം സംഭവിച്ചവർക്കും അടിയന്തിര സഹായം നൽകണമെന്ന് നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.