യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

യൂത്തു കോൺഗ്രസ് കടനാട് മണ്ഡലം കമ്മറ്റിയുടെ നേത്വത്വത്തിൽ പിണറായി സർക്കാരിന്റെ യുവ വഞ്ചനക്കെതിരായി യൂത്തു കോൺഗ്രസ് രോഷാഗ്നി കൊല്ലപ്പള്ളിയിൽ പ്രകടനവും ഐക്യ ദീപം കൊളുത്തുകയും ചെയ്തു. യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ ബേബി അദ്ധ്യഷത വഹിച്ചു. 

യൂത്തു കോൺഗ്രസ് പാല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കമ്പ് അൽഫോൻസ് ദാസ് ഉദ്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി R. സജീവ് മുഖ്യ പ്രഭാഷണം നടത്തി. ആശംസ പ്രസംഗം നടത്തിയത് , റ്റോം കോഴിക്കോട്ട്, സണ്ണി മുണ്ടനാട്ട്, ജോസഫ് കൊച്ചു കുടി, ബിജു കഥളി, ബിനു വള്ളോം പുരയിടം, മാത്യൂസ് പൂവേലി, ജോയി കുഴിവേലിത്തടം, ബാബു കുബ്ലാനി, ഡെന്നീസ്, തോമസുകുട്ടി എന്നിവർ സംസാരിച്ചു