Latest News
Loading...

സംഘാടക സമിതി യോഗം നടന്നു

സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയാണ് Speake Young- യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ ഒരേ ദിവസം ഒരേ സമയം പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിലെ സംഘടക സമിതി ഇന്ന് 11മണിക്ക് പാലാ നഗരസഭ ഹാളിൽ വച്ചു നടന്നു. ചെയർമാൻ  ആന്റ്റോ പടിഞ്ഞാറക്കര ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബൈജു  കൊല്ലംപറമ്പിൽ കൗൺസിലർ, ബിജി ജോജോ. ലീന സണ്ണി, സാവിയോ കാവുകാട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ലൈജു ടി എസ്, ജില്ലാ കോഡിനേറ്റർ മിഥുൻ കെ, കോർഡിനേറ്റർമാരായ, ടോണി കവിയിൽ ഭരണങ്ങാനം,ബിബിൻ മുത്തോലി, സ്നേഹ പ്രകാശ്, അനന്തു ശിവരാമൻ, സുനിൽ പയ്യപ്പള്ളി, ലിൻസ് ദേവസ്യ, ദേവൻ. കെവിൻ മണലു ങ്കൽ, തോമസുകുട്ടി മുക്കാല, അജയ് നെടുമ്പാറയിൽ യുവ ജനപ്രതിനിധികൾ, വിവിധ ക്ലബ്‌ മേഖല കളിലെ പ്രതിനിധികൾ, യൂത്ത്, യുവ ക്ലബ്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.