Latest News
Loading...

വിശ്വകർമ്മർക്കും രാഷ്ട്രീയ കക്ഷികൾ സ്ഥാനാർത്ഥിത്വം നൽകണം വിശ്വകർമ്മ മഹാസഭ


പാലാ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ നേതാക്കൾക്കും സ്ഥാനാർത്ഥിത്വം നൽകുവാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാവണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭാ കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പി. എസ്.സി നിയ മനങ്ങളിലും ദേവസ്വം നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.



സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.ആർ.ദേവദാസ് അദ്ധ്യക്ഷത വഹിച്ച നേതൃയോഗം ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ പെൻഷൻ 3000 രൂപയാക്കുക, വിദ്യാർത്ഥികൾക്ക് ഒ .ഇ.സി ആ നുകൂല്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടു. യോഗത്തിൽ കെ.കെ. മനോഹരൻ, പി.രാജീവ്, കെ.ടി.ബാബു, ശ്രീധരൻ, യു.ആർ.മോഹനൻ, എസ്.കൃഷ്ണൻ, അഡ്വ. വി.എൻ.ശശിധരൻ, യു. ആർ. മോഹനൻ, പി.ജി.ശിവദാസ്, ഗോപാലകൃഷ്ണൻ, ഇ .നിധീഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments