ജനമുനേറ്റ ജാഥക്ക് ഉജ്വല സ്വീകരണം നൽകാൻ ഈരാറ്റുപേട്ട ഒരുങ്ങിഈരാറ്റുപേട്ട : സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം എം പി നയിക്കുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഗംഭീരാ സ്വീകരണം നൽകാൻ ഒരുങ്ങി ഈരാറ്റുപേട്ട. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലേ ഈരാറ്റുപേട്ട. ഇടുക്കി ജില്ലയിലെ പര്യടനം അവസാനിപ്പിച്ചു രാവിലേ 10.30ക്ക് മണ്ഡലം അതിർത്തിയായ ഇല്ലപ്പുങ്കലിൽ നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഈരാറ്റുപേട്ട പി റ്റി എം സ് ഓഡിറ്റൊറിയാം ഭാഗത്ത്‌ ജാഥയെത്തിക്കും . 

അവിടെ നിന്നും ബഹുജന സ്വീകരണം ഏറ്റുവാങ്ങി തുറന്ന വാഹനത്തിൽ ജാഥ ക്യാപ്റ്റനെ സ്വീകരണം കേന്ദ്രമായ സെൻട്രൽ ജങ്ക്ഷനിലെത്തിക്കും. തുടർന്ന് നടക്കുന്ന സ്വീകരണ യോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ,അഡ്വ.പി വസന്തം,അഡ്വ.തോമസ് ചാഴികാടൻ,സാബു ജോർജ്,വർക്കല ബി രവികുമാർ,മാത്യൂസ് അലഞ്ചേരി,വി സുരന്ദ്രൻ പിള്ള,എം വി മാണി,അബ്ദുൾ വഹാബ്,ഡോ.ഷാജി കടമല,ജോർജ് അഗസ്റ്റിൻ, എന്നിവർ സംസാരിക്കും. 

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, എൽ ഡി എഫ് കൺവീനർ എം റ്റി ജോസഫ് തുടങ്ങിയ ജില്ലയിലെ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.

യോഗത്തിന് സ്വാഗത സംഘം ചെയർമാൻ എം കെ തോമസുകുട്ടി മുത്തുപുനയ്ക്കൽ ആദ്യക്ഷതയും, സെക്രട്ടറി ജോയ് ജോർജ് സ്വാഗതവും,കൺവീനർ എം ജി ശേഖരൻ നന്ദിയും പറയും.