Latest News
Loading...

പാലാ ജനറൽ ആശുപത്രി വളപ്പിൽ മരം വീണ് കാർ തകർന്നു



ജനറൽ ആശുപത്രി വളപ്പിൽ നിന്നിരുന്ന കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണു വാഹനം തകർന്നു. കോവിഡ് ആശുപത്രി പ്രവർത്തിക്കുന്ന പുതിയ ബ്ലോക്കിന്റെ പിൻവശത്തു നിന്നിരുന്ന മരമാണ് മറിഞ്ഞു വീണത്. 

ഇന്ന് രാവിലെയായിരുന്നു സംഭവം. ചൂട് ഇളകി നിന്നിരുന്ന മരം ഇലകൾ മൂലം അമിതഭാരം കൂടി മറിയുകയായിരുന്നു. പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. 



മരം വെട്ടി മാറ്റണം എന്ന് എന്ന് പലതവണ ആവശ്യപ്പെട്ടിരുന്നതായി വാർഡ് കൗൺസിലർ ബിജി ജോജോ പറഞ്ഞു. നേരത്തെയും മരം വീണ് ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജി ജോജോ ആവശ്യപ്പെട്ടു.

Post a Comment

0 Comments