Latest News
Loading...

ബൈക്കിൽ എത്തിയ ആൾ രണ്ടര പവന്റെ മാലയുമായി കടന്നു

മുറുക്കാൻ കട നടത്തുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ ആൾ കവർന്നു. പാലാ വള്ളിച്ചിറ മണലേൽ പാലത്തിനു സമീപം മുറുക്കാൻ കട നടത്തിക്കൊണ്ടിരുന്ന ശകുന്തള താഴത്തിലുമ്പേൽ എന്ന സ്ത്രീയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത കടന്നുകളഞ്ഞത്. 

ഉച്ചയോടെയായിരുന്നു സംഭവം. സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം മാല കവരുകയായിരുന്നു. രണ്ട് പവനിലധികം തൂക്കം വരുന്ന മാലയാണ് നഷ്ടപെട്ടത്.