ഇടമല തലപ്ര കുന്നോന്നി റോഡ് നിര്‍മാണോദ്ഘാടനം നടന്നു

ഇടമല തലപ്ര വഴി കുന്നോന്നിയ്ക്ക് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനം നടന്നു. ഇടമലയില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. 

കുന്നോന്നിയെയും ഇടമലയെയും ബന്ധിപ്പിക്കുന്ന ദൂരംകുറഞ്ഞ റോഡാണിത്. ഉദ്ഘാടനചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്തിയാലിൽ ,  വാര്‍ഡ് മെംബര്‍മാരായ ആനിയമ്മ സണ്ണി, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, സജി സിബി, സണ്ണി കദളിക്കാട്ടില്‍, ജനപക്ഷം വാര്‍ഡ് പ്രസിഡന്റ് ജോയി മാടപ്പള്ളില്‍, യുവജനപക്ഷം മണ്ഡലം പ്രസിഡന്റ് ലെല്‍സ് വയലിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

25 ലക്ഷം രൂപയാണ്  റോഡ് നിർമ്മാണത്തിനായി  അനുവദിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് എംഎൽഎ ഇന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു.