Latest News
Loading...

തലപ്പലം വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നടന്നു. കാപ്പനെ പുകഴ്ത്തി ഷോൺ ജോർജ് .

തലപ്പലം വില്ലേജ് ഓഫീസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നടന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ചടങ്ങിൽ തലപ്പലം പഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥ് അധ്യക്ഷയായിരുന്നു. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് , ബ്ലോക്ക് പഞ്ചായത്തംഗം ആർ ശ്രീകല,  ഗ്രാമപഞ്ചായത്തംഗം അംഗം ബിജു കെ , ഭൂരേഖ തഹസിൽദാർ വിൻസെൻറ് ജോസഫ്  തുടങ്ങിയവർ സംബന്ധിച്ചു.



ചടങ്ങിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് മാണി സി കാപ്പൻ എംഎൽഎ യെ പുകഴ്ത്തി സംസാരിച്ചത് ശ്രദ്ധേയമായി. തൻറെ കഴിവിനപ്പുറം അദ്ദേഹത്തിന് ചെയ്യാനും കഴിഞ്ഞതായി ഷോൺ ജോർജ് പറഞ്ഞു 

Post a Comment

0 Comments