രക്ഷിതാക്കൾക്ക് പരിശീലനവുമായി അരുവിത്തുറ സെൻമേരിസ്


 സ്കൂളുകൾ അടഞ്ഞുകിടക്കുന്ന ഈ കോവിഡ് കാലത്ത് വീടുകൾ ആണ് വിദ്യാലയങ്ങൾ മാതാപിതാക്കളാണ് പ്രധാന അധ്യാപകർ. വീട്ടിലിരുത്തി കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുക എന്നതിനുള്ള പരിശീലനം രക്ഷിതാക്കൾക്ക് വേണ്ടി അരുവിത്തുറ സെൻ മേരിസ് ഒരുക്കുന്നു. 

പേരെന്റ് ടീച്ചർ എന്ന പേരിട്ടിരിക്കുന്ന ഈ ശില്പശാല ഉദ്ഘാടനം സ്കൂൾ മാനേജർ Rev. Dr. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ നടത്തി. കോവിഡ് മാനദണ്ഡമനുസരിച്ച് ഓരോ ഡിവിഷനിൽ നിന്നുള്ള രക്ഷിതാക്കൾക്ക് ഓരോ ദിവസം പരിശീലനം നൽകുന്നു.  ഇതിന് നേതൃത്വം ഹെഡ്മിസ്ട്രെസ് സി.സൗമ്യയും അദ്ധ്യാപകരും ആണ്