Latest News
Loading...

വിഷവൈദ്യന്‍ ഉരുളികുന്നം ശ്രീധരന്‍നായര്‍ അന്തരിച്ചു

പാരമ്പര്യ വിഷവൈദ്യചികിത്സകന്‍ ഉരുളികുന്നം വയലില്‍ പടിഞ്ഞാറേല്‍ ശ്രീധരന്‍ നായര്‍ (94) നിര്യാതനായി. അഞ്ചുദിവസത്തോളമായി ശാരീരിക വൈഷമ്യങ്ങളെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഏതു രാത്രിയിലും ചികിത്സ തേടിയെത്താവുന്ന വൈദ്യനാിരുന്നു ശ്രീധരന്‍നായര്‍. പാരമ്പര്യമായി ലഭിച്ച വിഷവൈദ്യ അറിവുകളിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്ക് പ്രതിഫലം ചോദിച്ചുവാങ്ങാത്ത ആള്‍ കൂടിയായിരുന്നു. 

പ്രായാധിക്യത്തിലും അവസാനദിവസങ്ങളിലും തന്നെ തേടിയെത്തിയവര്‍ക്ക് അദ്ദേഹം ചികിത്സ നല്‍കിയിരുന്നു. സേവനമികവിന് നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

മകന്‍ ബിജുകുമാറാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരനായി ചികിത്സാ രംഗത്ത് സജീവമായിട്ടുള്ളത്. ശ്രീധരന്‍നായരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും