SMYM പ്രവർത്തന ഉദ്ഘാടനം

തിടനാട്: എസ്എംവൈഎം അരുവിത്തുറ ഫൊറോനയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം എസ്എംവൈഎം തിടനാട് യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ തിടനാട് ഇടവക പാരീഷ്ഹാളിൽ വച്ച് എസ്എംവൈഎം രൂപത ഡയറക്ടർ ഫാ.സിറിൾ തയ്യിൽ നിർവ്വഹിച്ചു. SMYM അരുവിത്തുറ ഫൊറോന പ്രസിഡൻ്റ് ലിയോൺസ് ജോർജ് മണിയംകല്ലേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്എംവൈഎം അരുവിത്തുറ ഡയറക്ടർ റവ ഫാ. പ്രിൻസ് കപ്പൂച്ചിൻ, തിടനാട് പള്ളി വികാരി റവ ഫാ. മൈക്കിൾ നരിക്കാട്ട്, എസ്എംവൈഎം പാലാ രൂപതാ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി, റവ.ഫാ ജോസഫ് കൂവള്ളൂർ, റവ സി. മേരിലിറ്റ് എഫ്സിസി തുടങ്ങിയവർ പങ്കെടുത്തു.

വൈസ് പ്രസിഡൻ്റ് അനു മണിക്കത്താഴെ, ജന. സെക്രട്ടറി ജോസഫ് ചേറ്റുതോട്, ഡെപ്യൂട്ടി പ്രസിഡൻ്റ് ലിൻസൺ പാറയിൽ, സെക്രട്ടറി എലിസബത്ത് ടിനു, ജോയിൻ്റ് സെക്രട്ടറി അമൽ നടമാടത്ത്, ട്രഷറർ മിനു മാത്യൂസ്, രൂപതാ കൗൺസിലർമാരായ ജോയെൽ കൊച്ചീറ്റത്തോട്ട്, ജൂവൽ മണ്ഡപത്തിൽ, ജെറിൻ, ആഷ്ളി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ദൗത്യമേറ്റു.