തുടങ്ങനാട്: ആഗോള യുവജന സംഘടനയായ SMYM ന്റെ തുടങ്ങനാട് മേഖല 2020-21 പ്രവർത്തനവർഷ ഉദ്ഘാടനം SMYM തുടങ്ങനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ഫൊറോനാ പ്രസിഡന്റ് അതുൽ സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SMYM പാലാ രൂപതാ ഡയറക്ടർ ബഹുമാനപ്പെട്ട ഫാദർ സിറിൽ തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിച്ചു.
ഫൊറോന ജനറൽ സെക്രട്ടറി സെബിൻ സൈമൺ സ്വാഗത പ്രസംഗം നടത്തി.തുടങ്ങനാട് ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ തോമസ് പുല്ലാട് ആമുഖപ്രഭാഷണം നടത്തി. SMYM ഫൊറോന ഡയറക്ടർ ഫാദർ ജോൺ കൂറ്റാരപ്പള്ളീൽ, SMYM പാലാ രൂപതാ പ്രസിഡന്റ് അഡ്വക്കേറ്റ് സാം സണ്ണി,SMYM ലെ ആനിമേറ്റർ സിറിൽ ജോസഫ് മുഞ്ഞനാട്ട് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. SMYM ഫൊറോന വൈസ് പ്രസിഡന്റ് ലിൻസ് ഫ്രാൻസിസ് കൃതജ്ഞത അറിയിച്ചു.
0 Comments