പാചക വാതകവിലയിൽ വലഞ്ഞു പൊതുജനം. എസ് എം വൈ എം യൂണിറ്റ് പ്രതിേഷേധം


പാലാ: പൊതുജനത്തെ വലച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ  നിരന്തരമായ പാചക വാതക വിലക്കയറ്റത്തിനെതിരെ എസ് എം വൈ എം ളാലം ഓൾഡ്  യൂണിറ്റിന്റെ നേതൃത്വത്തിൽ   പ്രതിഷേധം നടത്തി.
കോവിഡ് മഹാമാരിയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ഇടയിൽ നട്ടംതിരിയുന്ന പൊതുജനങ്ങൾക്ക് ദിനംപ്രതിയുള്ള വിലവർധന കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. 

ഈ സാഹചര്യത്തിൽ പാചക വാതകത്തിന്റെ അമിത വിലക്കയറ്റത്തിനെതിരെ വേണ്ട നടപടികൾ കൈക്കൊള്ളണം എന്ന് എസ് എം വൈ എം ളാലം ഓൾഡ്  യൂണിറ്റ് ആവശ്യപ്പെട്ടു.
ഉയരുന്ന വിലയെ പിടിച്ചുനിർത്താൻ കഷ്ടപ്പെടുന്ന സാധാരണക്കാരനെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.


എസ് എം വൈ എം ളാലം ഓൾഡ്  യൂണിറ്റ് ഡയറക്ടർ Fr. ജോസ് കുഴിഞ്ഞാലിൽ, എസ് എം വൈ എം ളാലം ഓൾഡ് യൂണിറ്റ് പ്രസിഡന്റ് ജോഫി ജെ ഞാവള്ളിൽ എന്നിവർ പ്രസംഗിച്ചു.