പാലായുടെ വീഥികളിലൂടെ കാളവണ്ടി ഉന്തി SMYM

പാലാ: ക്രൂഡ് ഓയിലിൻ്റെ വില കുറയുമ്പോഴും ആ വിലയിടിവിൻ്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കാത്തക്കവിധം അമിതമായി നികുതി വർധിപ്പിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ SMYM-KCYM പാലാ രൂപത, പാലായുടെ വീഥികളിലൂടെ കാളവണ്ടി ഉന്തി പ്രതിഷേധിച്ചു.

പെട്രോൾ , ഡീസൽ, പാചക വാതകം തുടങ്ങിയവയുടെ കുതിച്ചുയുരന്ന വില വർദ്ധനവിൽ പ്രതിഷേധിച്ചു ഭരണകൂടങ്ങളുടെ കണ്ണു തുറപ്പിക്കാൻ യുവാക്കൾ നടത്തിയ റാലിയിൽ എസ്. എം. വൈ. എം പാലാ രൂപതാ സമിതിയും പാലാ ഫൊറോനായും കുടക്കച്ചിറ യൂണിറ്റും നേതൃത്വം നൽകി. മറ്റു വിവിധ യൂണിറ്റുകളിലെ യുവജനങ്ങളും പങ്കെടുത്തു വൻവിജയമാക്കിയ പ്രതിഷേധറാലിക്ക് 
പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, വൈസ് പ്രസിഡന്റ് സുസ്മിത സ്കറിയ, ജനറൽ സെക്രട്ടറി കെവിൻ ടോം , നിഖിൽ ഫ്രാൻസിസ്, അജോ ജോസഫ്, കുടക്കച്ചിറ യൂണിറ്റ് പ്രസിഡൻ്റ് ജീവാ ജോസ്, കുറവിലങ്ങാട് യൂണിറ്റ് പ്രസിഡൻറ് റിൻ്റൊ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡൻറ് ആറ്റ്ലിൻ തുടങ്ങിയവർ നേതൃത്വം നൽകി.

വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന നികുതിയും അതുവഴിയുള്ള വിലക്കയറ്റവും പിടിച്ച് നിറുത്താനും കുറയ്ക്കാനും കഴിഞ്ഞില്ല എങ്കിൽ അതീവ ശക്തമായ പ്രതിഷേധ പരിപാടികളുമായി SMYM-KCYM സംസ്ഥാന തലത്തിൽ മുന്നിട്ടിറങ്ങും എന്ന് രൂപതാ പ്രസിഡൻറ് അഡ്വ. സാം സണ്ണി ആഹ്വാനം ചെയ്തു. ഷാലോം പാസ്റ്റർ സെൻ്ററിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പരിപാടി പാലാ കുരിശുപള്ളി ജംഗ്ഷനിൽ അവസാനിച്ചു. കെവിൻ മുങ്ങാമാക്കൽ, അജോ ജോസഫ്, നിഖിൽ ഫ്രാൻസിസ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രസംഗിച്ചു.