പി കെ വ്യാസൻ അമനകരയുടെ ഷോർട്ട് ഫിലിം "രണ്ടാംവരവ് " ചിത്രീകരണം പൂർത്തിയാകുന്നു ഒരു സാധാരണ കുടുംബത്തിലെ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധവും പിന്നീട് മകന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവുമാണ് പി കെ വ്യാസൻ അനകര "രണ്ടാം വരവ് " എന്ന ഷോർട്ട് ഫിലിമിലൂടെ വരച്ചുകാട്ടുന്നത്. അച്ഛനായ രവിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പി കെ വ്യാസൻ അമനകരയാണ്. പ്രണവ് എന്ന മകനായി അനന്തകൃഷ്ണനും, ഇന്ദു എന്ന പ്രണവിന്റെ അമ്മയായി ഷിബി ബിനോയും വേഷമിടുന്നു.

കുട്ടിക്കാലത്ത് മകനും അച്ഛനും തമ്മിൽ വലിയ സ്നേഹവും ആത്മബന്ധവുമായിരുന്നു. മകന് അമ്മയേക്കാൾ സ്നേഹം അച്ഛനോടായിരുന്നു. മകന്റെ ഏതാവശ്യവും നിറവേറ്റിക്കൊടുക്കുവാൻ സമ്പന്നൻ അല്ലാതിരുന്നിട്ടും ആ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലക്രമത്തിൽ മകനിൽ ഉടലെടുക്കുന്ന സ്വഭാവമാറ്റം അച്ഛന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒടുവിൽ മനസ്സ് വേദനിച്ച് ആ അച്ഛൻ ലോകത്തോട് തന്നെ വിട പറയുന്ന രംഗത്തോടെ അച്ഛന്റെ രണ്ടാംവരവിനായി കാത്തിരിക്കുന്ന മകനെ നമുക്ക് കാണാം. സമൂഹത്തിന് ഒരു പാട് സന്ദേശങ്ങൾ നല്‌കിയാണ് ഈ കഥ അവസാനിക്കുന്നത്.ഈ ഷോർട്ട് ഫിലിമിൽ അഭിനയം കൂടാതെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും പി കെ വ്യാസൻ അമനകരയാണ് നിർവ്വഹിച്ചിരിക്കുന്നത്. വീഡിയോ ഗ്രാഫിയും എഡിറ്റിംഗും വരുൺ വാസനാണ്. പി വി വേദജിത്ത് അസിസ്റ്റന്റ് ഡയറക്ടറും പി വി വിഷ്ണുദാസ് ആർട്ട് ഡയറക്ടറും ശ്രീദേവി വ്യാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ദിവാകരൻ ബോംബെയാണ് പ്രൊഡ്യൂസർ. ഭൂരിപക്ഷം കഥാപാത്രങ്ങളും കുടുംബാംഗങ്ങളാണ് എന്നതാണ് ഈ ഷോട്ട് ഫിലിമിന്റെ ഒരു പ്രത്യേകത.

പി കെ വ്യാസൻ അമനകരയുടെ ആദ്യത്തെ ഷോർട്ട് ഫിലിമായ "തുടക്കം" ഇതിൽ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കൂടാതെ അഭിനയവും പി കെ വ്യാസൻ അമനകരയാണ്. മാസ്ക്, ജോയിച്ചന്റെ കഥ, കിടിലൻ എന്നീ ഷോർട്ട് ഫിലിമുകളിലും പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. ഉടൻ റിലീസ് ചെയ്യുന്ന മഷിപ്പച്ചയും കല്ലുപെൻസിലും എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

കൂടാതെ ആത്മീയ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം വിശ്വകണ്ണകി, ആർഷജ്ഞാന രത്നം, ശ്രീ പത്മം, മംഗളരത്നം, ഭാഗവത സൂര്യൻ എന്നീ മഹത്തായ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിൽ തന്നെ ആദ്യമായി കണ്ണകി യജ്ഞം, ശ്രീനാരായണ ഗുരുദേവ ഭാഗവത യജ്ഞം, ഐശ്വര്യ ഗന്ധർവ്വ മഹായജ്ഞം കൂടാതെ അയ്യപ്പസത്രം ഭാഗവത സപ്താഹ യജ്ഞം തുടങ്ങി ഇരുന്നൂറിൽപ്പരം മഹായജ്ഞങ്ങൾ നടത്തിയിട്ടുണ്ട്.

നൂറുകണക്കിന് ഭക്തി ഗാനങ്ങൾ, യുഗ്മഗാനങ്ങൾ, ലളിതഗാനങ്ങൾ, കൂടാതെ കവിതകളും രചിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലം മുതൽ നാടകങ്ങൾ എഴുതുകയും, അഭിനയിക്കുകയും, അഭിനയം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തിലും നിരവധി പുരസ്കാരങ്ങളും വ്യാസനെത്തേടി എത്തിയിട്ടുണ്ട്.

ജ്യോതിഷത്തിലും വാസ്തു വിദ്യയിലും വ്യാസൻ കഴിവു തെളിയിച്ചിട്ടുണ്ട്. നാട്ടുകാർക്ക് ഏറെ ഉപകാരിയും ബഹുമുഖ പ്രതിഭയുമായ പി കെ വ്യാസൻ അനകര നാടിനു തന്നെ അഭിമാനമാണെന്നാണ് നാട്ടുകാർതന്നെ പറയുന്നത്.