സ്‌കൂളിനായി വാങ്ങിയ ബസ് ഓടിച്ച്‌കൊണ്ട് ഷോണ്‍ ജോര്‍ജ്ജ്. തിടനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി വാങ്ങിയ സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങാണ് വ്യത്യസ്തമായത്.
പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 15.18 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയത്. ബസിന്റെ ഉദ്ഘാടനം പിസി ജോര്‍ജ്ജ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചതിന് പിന്നാലെയാണ് ഷോണ്‍ ജോര്‍ജ്ജ് വാഹനം ഓടിച്ചത്.
തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍ വാര്‍ഡ് അംഗം സന്ധ്യ എസ്, പിടിഎ പ്രസിഡന്റ് സിബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments