തീക്കോയി ഗ്രാമ പഞ്ചായത്ത് വികസനസെമിനാർ


തീക്കോയി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻറെ ഭാഗമായിട്ടുള്ള വികസനസെമിനാർ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ പ്രസിഡന്റ് കെ സി ജെയിംസ് ഉൽഘാടനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഓമന ഗോപാലൻ, കെ കെ കുഞ്ഞുമോൻ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് എസ്, മാജി തോമസ്, ദീപ് സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്ച് , സെക്രട്ടറി സാബുമോൻ കെ, കുടുബംശീ ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു. 

യോഗത്തിൽ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സി ഡി എസ് മെമ്പര്മാര്, അംഗൻവാടി വർക്കേഴ്സ്, അശാ വർക്കേഴ്സ്, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.