പാലാ നഗരസഭ വികസന സെമിനാറും കരട് പദ്ധതി രേഖ അവതരണവും

പാലാ നഗരസഭയുടെ  വികസന സെമിനാറും 202l -2022 വർഷത്തേക്കുള്ള കരട് പദ്ധതി രേഖ അവതരണവും നടന്നു. മുൻസിപ്പൽ അങ്കണത്തിൽ നടന്ന വികസന സെമിനാർ നഗരസഭാ ചെയ്യർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു.  സെക്രട്ടറി മുഹമ്മദ് ഹുവൈസ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ, ബിന്ദു ബിജു ,ബൈജു കൊല്ലംപറമ്പിൽ ,  തോമസ് പീറ്റർ , മറ്റു നഗരസഭാ കൗൺസിലർമാർ ഉദ്യോഗസ്ഥർ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ , പൊതുജനങ്ങൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.